അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ ആവശ്യത്തിലേക്കായി പ്രതിമാസം 2000 കി.മീ (പരമാവധി 36000 രൂപ വരെ ) ഓടുന്നതിന് കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു.
ക്വട്ടേഷൻ 12/01/2024 ഉച്ചയ്ക്ക് 3 മണിക്ക് പഞ്ചായത്തിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം 4 മണിക്ക് തുറന്നു പരിശോധിക്കുന്നതാണ്. സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചു മാത്രമേ വാഹനം വാടകയ്ക്ക് എടുക്കുകയുള്ളു. ക്വട്ടേഷൻ സീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിധേയമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് എൻജിനീറിംഗ് വിഭാഗത്തിൽ ബന്ധപ്പെടേണ്ടതാണ്