Latest News From Kannur

റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷവും പുതുവത്സരാഘോഷവും 7 ന് ഞായറാഴ്ച

0

പാനൂർ :കോടിയേരി റസിഡൻ്റ്സ് അസോസിയേഷൻ 13ാമത് വാർഷികാഘോഷവും പുതുവത്സരാഘോഷവും ജനുവരി 7 ഞായറാഴ്ച കോടിയേരി ഓണിയൻ വെസ്റ്റ് യു.പി.സ്കൂളിൽ നടക്കും.
എസ്. ശ്രീജിത്ത് ഐ.പി എസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും കാലത്ത് 9.30 ന് പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രക്ഷാധികാരികൾ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും
.ഉച്ചക്ക് പി.പി. പ്രേമൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ കണ്ണൂർ ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും.എം. അരവിന്ദൻ സ്വാഗതവും ഷൈജ പ്രഭാഷ് നന്ദിയും പറയും. ഉച്ചക്ക് 2 മണിക്ക് കലാപരിപാടികൾ ആരംഭിക്കും. വൈകീട്ട് 6.30 ന് പ്രസിഡൻ്റ് വി. ഷറഫുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. എ.ഡി.ജി.പിയും ട്രാൻസ്പോർട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത് ഐ.പി.എസ്. ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് കൗൺസിലർ പി. മനോഹരൻ ആശംസാഭാഷണം നടത്തും.
സി.രവീന്ദ്രൻ സ്വാഗതവും ശ്രീമതി മുനീറസലീം നന്ദിയും പറയും. തുടർന്നു കലാസന്ധ്യ ആരംഭിക്കും. വാർഷികാഘോഷത്തിനും പുതുവത്സരാഘോഷത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയതായി പ്രസിഡണ്ട് പി.ഷറഫുദ്ദീൻ , സ്വാഗത സംഘം ജനറൽ കൺവീനർ സി.രവീന്ദ്രൻ, സെക്രട്ടറി എൻ.പി. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.