മാഹി: അയർലെൻ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ടി കമ്പിനി കോൺട്രാക്റ്റിംങ് പ്ലസിലെ സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു. നൂറ് കണക്കിന് പേർ വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന കമ്പിനിയിൽ തടസ്സമില്ലാതെ വെെദ്യുതി ലഭിക്കുന്നതിനായിട്ടാണ് മാഹി റീപ്പോൺ സഹകരണ സംഘത്തിൻ്റെ മേൽനോട്ടത്തിൽ 30KW സോളാർ പ്ലാൻ്റ് സ്ഥാപിച്ചത്.
പ്ലാൻ്റിൻ്റെ സ്വിച്ച്-ഓൺ കർമ്മം രമേഷ് പറമ്പത്ത് എം എൽ എ നിർവഹിച്ചു. റീപ്പോൺ സഹകരണ സംഘം പ്രസിഡന്റ് ടി.പി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിനോദ്, മാഹി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കങ്കെയൻ, കോൺട്രാക്റ്റിംങ് പ്ലസ് ഡയരക്ടർ വിനോദ് സുകുമാരൻ, ഐ.ടി. ഓപറേഷൻസ് മേധാവി അനൂപ് ദാമോദരൻ, റീപ്പോൺ എഞ്ചിനീയർ ഹനീഫ.പി.കെ, ഡയറക്ടർമാരായ വി ടി ഷംസുദ്ധീൻ, ആർ എം രാജേന്ദ്രൻ, ബെജു പൂഴിയിൽ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.