Latest News From Kannur

വാർത്ത കുറിപ്പ് പുതുശ്ശേരി സർക്കാർ തൊഴിൽ വകുപ്പ് – മാഹി

0

മാഹി : 20-08-2021 മുതൽ 31-03-2022 വരെ ഇഷ്രാം രജിസ്ട്രേഷൻ ചെയ്‌തിട്ടുള്ള അസംഘടിത തൊഴിലാളികൾക്കുള്ള ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ആശ്രിതർക്ക് 2 ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിൽ 1 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക് മാഹി ലേബർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് മാഹി അസിസ്റ്റന്റ് ലേബർ ഇൻസ്പെക്ടർ കെ. മനോജ് കുമാർ അറിയിച്ചു.

Leave A Reply

Your email address will not be published.