ചൊക്ലി: രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ സി സി കേഡറ്റുകൾക്ക് വോളിബോൾ പരിശീലനം ആരംഭിച്ചു .പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു .കായിക അധ്യാപകൻ ശ്രീ ഷിവിലാൽ , എൻ സി സി ഓഫീസർ ടി പി രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി കേഡറ്റുകളെ ഇന്റർ ബറ്റാലിയൻ മത്സരത്തിൽ തയ്യാറാക്കുന്നതിന് വേണ്ടിയാണ് പരിശീലനം നൽകുന്നത് . രാമവിലാസത്തിലെ കായിക അധ്യാപകനും പ്രമുഖ വോളിബോൾ പരിശീലകനുമായ ശ്രീ. ഷിവിലാൽ സാറാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത് .