പാനൂർ : വയോജന ക്ഷേമം ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമസഭാ വയോജന ക്ഷേമ സമിതി ചെയർമാൻ കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും എം.എൽ.എ. പറഞ്ഞു .പ്രസിഡന്റ് കെ.കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.അച്യുതൻ, പി.വിമല, വി.പി.അനന്തൻ, കെ. ഭാസ്കരൻ, ടി.പി. വിജയൻ, സി.എച്ച്. പത്മനാഭൻ നായർ , ഡോ, കെ.എം. ചന്ദ്രൻ, കെ.കുമാരൻ , ഓട്ടാണി നാണു, പി.കെ.കുഞ്ഞമ്പു, എം.സുകുമാരൻ, എസ്. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.