പാനൂർ: വടക്കെ പൊയിലൂർ ശ്രീകുരുടൻ കാവ് ദേവീക്ഷേത്രം കളിയാട്ടവും തിരുആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.കൂത്തുപറമ്പ് എ സി.പി.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി . പി .രാജൻഅധ്യക്ഷനായി. സി. ഗിരീഷ് സ്വാഗതം പറഞ്ഞു.വർഷങ്ങളായി പ്രദേശത്ത് പത്രവിതരണം നടത്തുന്ന ബി.വി.ബാലനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, വാർഡ്അംഗം എ.കെ.ഭാസ്കരൻ ഒന്തത്ത്കുഞ്ഞിക്കണ്ണൻ,
പവിത്രൻ പാതാളത്തിൽ, ക്ഷേത്രം പ്രസിഡൻറ് എം.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ച രാവിലെ 11.30 ന് ബ്രഹ്മചാരിണി റോജിഷ് ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.രാത്രി 7 ന് സഹസ്രദീപ സമർപ്പണം നടക്കും.ചലച്ചിത്ര താരം അനുശ്രീ ആദ്യ തിരി തെളിയിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post