പാനൂർ :സെൻറർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസിൻ്റെ നേതൃത്വത്തിൽ പാനൂരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഖ്റഅ കോളേജ് കോൺഫറൻസ് ഹാളിലാണ് പരിശീലനം നടന്നത്.നിരവധി പേർ പങ്കെടുത്ത
വിദ്യാഭ്യാസ-തൊഴിൽ-സാമൂഹ്യ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ(സിജി) യുടെ എച് ആർ ഡി വിഭാഗത്തിന്റെ ഏകദിന പരിശീലന പരിപാടിയായ സിൻഡക്ഷൻ ക്യാമ്പ് ഡോ പുത്തൂർ മുസ്തഫ ഉദ്ഘാടനം ചെയ്തു. സിജി പാനൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ വി റംല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള പുത്തൂർ, സമീർ കല്ലിക്കണ്ടി എന്നിവർ പ്രസംഗിച്ചു. സിജി ട്രെയിൻമാരായ മൊയ്തു പാറേമ്മൽ, റമീസ് പാറാൽ, മുഹമ്മദ് കട്ടിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സ്വയം തിരിച്ചറിയാനും മറ്റുള്ളവർക്ക് തിരിച്ചറിവുകൾ നൽകാനും സഹായിക്കുന്ന, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള പരിശീലനം ലഭിച്ചവരെ സൃഷ്ടിക്കുകയാണ് ക്യാമ്പിൻ്റെ ലക്ഷ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post