പാനൂർ: മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പിആറിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികാചരണം ഡിസംബർ 18 മുതൽ ജനുവരി 17 വരെയായി വിവിധ പരിപാടികളോടെ നടക്കും. ഡിസംബർ 18ന് രാവിലെ 9 മണിക്ക് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പ്രമുഖ സോഷ്യലിസ്റ്റും പ്രഭാഷകനുമായ എബ്രഹാം മാനുവൽ ജ്യോതി തെളിയിക്കുന്നതോടെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾ ക്ക് തുടക്കമാവും. തുടർന്ന് പുത്തൂരിൽ നടക്കുന്ന പി ആർ – അരങ്ങില്‍ ശ്രീധരൻ – കുഞ്ഞിരാമക്കുറുപ്പ് – ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 18-ന് മണ്ഡലത്തിലെ 100-ലധികം കേന്ദ്രങ്ങളില്‍ പ്രഭാതഭേരി മുഴക്കി പതാകദിനമായി ആചരിക്കും.പി ആറിനെ അനുസ്മരിച്ചുകൊണ്ട് കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 100 സോഷ്യലിസ്റ്റ് കുടുംബസംഗമങ്ങൾ നടക്കും. ഡിസംബർ 26 കാലത്ത് 9 മണി മുതൽ പി.ആർ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖിലകേരള ചിത്രരചന മത്സരം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രശസ്ത ചിത്രകാരിയും നര്‍ത്തകിയുമായ വരനടനം ഗ്രാൻഡ് മാസ്റ്റർ ലീജാ ദിനൂപ് ഉദ്ഘാടനം ചെയ്യും. വാട്ടർ കളർ ഇനത്തിൽ നഴ്സറി, എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി-കോളേജ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് സ്വർണ്ണമെഡൽ നൽകും. ഓരോ വിഭാഗത്തിലും മികച്ച പത്ത് ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും മത്സരത്തിലെ മികച്ച ചിത്രത്തിന് കാർത്തികേയൻ സ്മാരക പുരസ്കാരവും നൽകും. ഡിസംബർ 30, 31 തീയതികളിലായി പാനൂർ പി ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ ബാലരംഗം കലാസാഹിത്യമേള നടക്കും. കൂത്തുപറമ്പ് മണ്ഡലത്തിലെ 22 യൂണിറ്റുകളിൽ നിന്ന് വിജയികളായ 500 ഓളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുക. തൊഴിലാളി, വിദ്യാർത്ഥി, യുവജന സംഗമങ്ങളും, നിശാ കേമ്പുകളും വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പിആറിന്റെ 23 ചരമവാർഷിക ദിനമായ ജനുവരി 17ന് രാവിലെ പുത്തൂരിലെ സ്മൃതി മണ്ഡ പത്തില്‍ പുഷ്പാര്‍ച്ചന നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് പുത്തൂരിൽ മഹിളാ സംഗമം നടക്കും. പുത്തൂരിൽ നിന്നും കുന്നോത്ത് പറമ്പിലേക്ക് അനുസ്മരണ റാലി ആരംഭിക്കും. കുന്നോത്ത് പറമ്പില്‍ നട ക്കുന്ന പൊതു സമ്മേളനത്തിൽ ആര്‍.ജെ.ഡി-യുടെ ദേശീയ – സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എന്‍. ധനഞ്ജയന്‍, ജനറല്‍ കൺവീനർ പി ദിനേശൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ കരുവാങ്കണ്ടി ബാലൻ, കൺവീനർ ജയചന്ദ്രൻ കരിയാട്, രവീന്ദ്രൻ കുന്നോത്ത്, ടി.പി.അനന്തൻ മാസ്റ്റർ, സി.കെ.ബി.തിലകൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.