മാഹി: പുതുച്ചേരി പോലീസ് ഫുഡ് സെൽ വിഭാഗം പോലീസ് സൂപ്രണ്ട് ഡോ: രചന സിംങ്ങ് പി.പി.എസ്സിന്റെ നേതൃത്വത്തിൽ മാഹിയിൽ മിന്നൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, പബ്ലിക്ക് ഹെൽത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു മാഹി, പള്ളൂർ, പന്തക്കൽ ഭാഗങ്ങളിലെ പൊട്രോൾ പമ്പുകൾ, ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, പുതുച്ചേരി ഫുഡ് സെൽ ഇൻസ്പെകടർ വി.ന്യൂട്ടൻ, മാഹി പോലീസ് ഇൻസ്പെക്ടർ ആർ.ഷൺമുഖം, ലീഗൽ മൊട്രോളജി ഇൻസ്പെക്ടർ ഷൈജു, സിവിൽ സപ്ലൈസ് സൂപ്രണ്ട് അജിത്ത്.ജി.പി, പബ്ലിക്ക് ഹെൽത്ത് ടെക്നിക്കൽ അസിസ്റ്റന്റ് മതി അഴകൻ.എം, സബ്ബ് ഇൻസ്പെക്ടർമാരായ കെ.സി.അജയകുമാർ, ഇ.കെ.രാധാകൃഷ്ണൻ, പി.പി.ജയരാജ് തുടങ്ങിയവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.