മാഹി: ഈസ്റ്റ് പള്ളൂർ അൽ മദ്രസ്സത്തുൽ ഖുതുബിയ്യയുടെ കട്ടില വെക്കൽ കർമ്മം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മദ്രസ്സാ പുനർ നിർമാണത്തി ന്റെ ഭാഗമായി നടക്കുന്ന കട്ടിലവെക്കൽ ചടങ്ങ് മഹല്ല് പ്രസിഡണ്ടും തലശ്ശേരി, മാഹി മഹല്ലുകളുടെ സംയുക്ത ഖാസിയും, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ടി എസ് ഇബ്രാഹിം കുട്ടി മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങാടി ഖാസി അബ്ദുൽ ശുക്കൂർ മുസ്ല്യാർ, മഹല്ല് ഖത്തിബ് സാലിം സഅദി തുടങ്ങിയവർ സംബദ്ധിച്ചു. മഹല്ല് സിക്രട്ടറി ടി . മമ്മു ഹാജി സ്വഗതവും, കെ പി അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറ ഞ്ഞു.