തലശ്ശേരി :എൻ സി സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 8 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ബ്രിഗേഡിയർ നരേന്ദ്ര ചാരാഗ് നയിക്കുന്ന ദേശീയ സൈക്കിൾ റലിക്ക് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ നേതൃത്വത്തിൽ വടകരയിൽ സ്വികരണം നൽകി .മഹിള ശക്തി ക്ക അഭേദ്യ സഫർ എന്ന പേരിൽ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ 14 വനിത എൻ സി സി കേഡറ്റുകൾ ആണ് പങ്കെടുത്തിട്ടുള്ളത് .
വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കമ്മന്റിങ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയൽ ,സുബേദാർ മേജർ വി സി ശശി ,എൻ സി സി ഓഫീസർ ടി .പി രാവിദ് ,ഹവിൽദാർ ഉദയ് പ്രതാപ് ,ഹവിൽദാർ ജയരാമൻ ,ഹവിൽദാർ നിധീഷ് ,നായിക്ക് ഔസെപ്പ് എൻ സി സി കേഡറ്റുകൾ എന്നിവർ ചേർന്ന് സ്വികരിച്ചു .തലശ്ശേരിയിൽ ഉള്ള വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി ഓഫീസിൽ കേഡറ്റുകളും ഓഫീസ് സ്റ്റാഫും സൈക്കിൾ റാലിയിലെ അംഗങ്ങളെ പുഷ്പവൃഷ്ടി നടത്തി സ്വികരിച്ചു .
റാലിക്ക് കേരളപോലീസിന്റെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും പൂർണ്ണ സഹകരണം ലഭിച്ചു വെന്ന് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കമ്മന്റിങ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ ലളിത് കുമാർ ഗോയൽ അഭിപ്രായപെട്ടു .