ശ്രീകണ്ഠാപുരം :നിടിയേങ്ങ സ്വാമിമഠം ജംഗ്‌ഷനിൽ പുതുതായി നിർമിച്ച ജയ്ഹിന്ദ് ജനശ്രീ ഭവൻ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് [ ഡിസംബർ 14 വ്യാഴാഴ്ച ] നടത്തും.
ജനശ്രീ മിഷൻ കണ്ണൂർ ജില്ല ചെയർമാൻ ചന്ദ്രൻ തില്ലങ്കേരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ എം എം ഹസ്സൻ ഉദ്ഘാടനം നിർവ്വഹിക്കും.നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിക്കും.ജനശ്രീ ഹാൾ ,സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.അഡ്വ. സോണി സബാസ്റ്റ്യൻ മുഖ്യഭാഷണം നടത്തും.ഡോ.കെ.വി. ഫിലോമിന ഫോട്ടോ അനാഛാദനം ചെയ്യും.നസീമ ഖാദർ ,കെ.ശിവദാസൻ ,അഡ്വ.പി സുനിൽകുമാർ ,അഡ്വ. ഇ.വി.രാമകൃഷ്ണൻ ,എൻ.ജെ സ്റ്റീഫൻ ,ജിയോ ജേക്കബ് ,അഡ്വഎം.പി.മോഹനൻ ,ടി. പ്രമോദ് ,എം എം ബാലകൃഷ്ണൻ ,അനൂപ് മാസ്റ്റർ ,എന്നിവർ ആശംസയർപ്പിക്കും.എം. പ്രകാശൻ സ്വാഗതവും കെ.വി.ജയശ്രീ നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post