മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ഇ. വി നാരായണൻ അനുസ്മരണ ദിനം ആചരിച്ചു.പള്ളൂർ ഇ.വി നാരായണന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹനന്റെ അധ്യക്ഷതയിൽ പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ശ്രീ,ഇ.വത്സരാജ് ഉത്ഘാടനം ചെയ്തു.കണ്ണൂർ ഡി സി സി അംഗം പ്രസീൽ ബാബു ,സത്യൻ കേളോത്ത്,കെ ഹരീന്ദ്രൻ ,ആശാലത,കെ.ശ്രീജേഷ് എന്നിവർ സംസാരിച്ചു.സുരേഷ് കെ സ്വാഗതവും,എ.പത്മനാഭൻ നന്ദിയും പറഞ്ഞു.ഉത്തമൻ തിട്ടയിൽ, മുഹമ്മദ് സർഫാസ്, പി.ശ്യാംജിത്ത്,സന്ദീപ് കെ.വി,അജയൻ പി,കെ.വി ഹരീന്ദ്രൻ , ജിതേഷ് ചാമേരി,വി. ടി ഷംസുദിൻ എന്നിവർ നേതൃത്വം കൊടുത്തു.