ന്യൂമാഹി : 2023 സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഗണിത ശാസ്ത്ര പസിൽ ഒന്നാം സ്ഥാനം നേടിയ ന്യൂമാഹി ഉസ്സൻമൊട്ട സ്വദേശി ഹാദി ഫാദൻ ഖൈസിനെ ഡിവൈഎഫ്ഐ ന്യൂമാഹി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ ഉപഹാരം നൽകി. ഡിവൈഎഫ്ഐ ന്യൂമാഹി മേഖലാ ഭാരവാഹികളായ അർജുൻ പവിത്രൻ, സി.വി ഹേമന്ത്, അൻജുൻ എം.കെ, കെ.പി അലീഷ എന്നിവർ സംബന്ധിച്ചു.