Latest News From Kannur

ഇ എം എസിൻ്റെ മയ്യഴി സന്ദർശനം മുപ്പതാം വാർഷികാഘോഷം

0

മാഹി: ഇ.എം.എസ്.നമ്പൂതിരിപ്പാട് മയ്യഴി സന്ദർശിച്ചതിൻ്റെ മുപ്പതാം വാർഷികം മാഹിയിൽ പുരോഗമന കലാസാഹിത്യ സംഘം ആഘോഷിച്ചു.
പ്രതിഭാ സംഗമം പൊന്ന്യം ചന്ദ്രൻ ഇ.എം.എസിൻ്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.പുത്തലം രക്തസാക്ഷി പഠന ഹാളിൽ സാംസ്കാരിക സമ്മേളനം നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ചിത്രശില്പ പ്രതിഭകളായ ചന്ദ്രൻ ചേനോത്തിനെയും പ്രശാന്ത് കൊണ്ടോട്ടിയെയും ആദരിച്ചു. പി.സി.എച്ച്. ശശിധരൻ അധ്യക്ഷത വഹിച്ചു. എ. ജയരാജൻ, ടി.എം. ദിനേശൻ, വിനയൻ പുത്തലത്ത്, ബബിത പൊന്ന്യം, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.