മാഹി: മാഹി സ്പോട്സ് ക്ലബ്ബ് ലൈബ്രറി ആന്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ 40-ാം അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസമ്പർ 29 മുതൽ ജനുവരി 14 വരെ മാഹി പ്ലാസ് ദ് ആംസ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 പ്രമുഖ ടീമുകൾ പങ്കെടുക്കും.
പ്രചരണാർത്ഥം കുട്ടികളുടെ ചിത്രരചനാ മത്സരം, ഷൂട്ടൗട്ട്, സൈക്കിൾ റാലി, മയക്ക്മരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. വിദേശ കളിക്കാരുടെ സാന്നിദ്ധ്യവുമുണ്ടാകും
വിജയികൾക്ക് ഗ്രാന്റ് തേജസ് ട്രോഫിയും, ഡൗൺ ടൗൺ മാൾ ഷീൽഡും സമ്മാനിക്കും. സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന ഗാലറി ഒരുക്കും. എല്ലാദിവസവും വൈകീട്ട് 7.മണിക്ക് മത്സരം ആരംഭിക്കുമെന്ന്
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. എ.ജയരാജ്, ശ്രീകുമാർ ഭാനു, ജിനോസ്ബഷീർ, കെ.പി.സുനിൽകുമാർ, കെ.സി. നിഖിലേഷ് , വിനയൻ പുത്തലം എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post