മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറിയും മയ്യഴി നഗരസഭ മുൻ കൗൺസിലറുമായ ഇ.വി.നാരായണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പാർട്ടി പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന ചുരുക്കം ചിലരിൽ മുൻപന്തിയിൽ പാർട്ടിയെ നയിച്ച വ്യക്തിയായിരുന്നു ഇ.വി.നാരായണനെന്ന് അദ്ദേഹത്തിന്റെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.സി.സി മെമ്പർ പ്രസിൽ ബാബു, കോൺഗ്രസ്സ് നേതാക്കളായ സത്യൻ കേളോത്ത്, പി.പി. ആശാലത, കെ.ഹരീന്ദ്രൻ, എം.കെ. ശ്രീജേഷ് സംസാരിച്ചു. കെ.സുരേഷ് സ്വാഗതം പത്മനാഭൻ പത്മാലയം നന്ദിയും പറഞ്ഞു.