മാഹി: നാൽപ്പത് പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്ന ബ്യൂട്ടി ഓഫ് വേവ്സ് ദേശീയ ചിത്രകലാ കേമ്പ് മയ്യഴിപ്പുഴയോരത്തെ കല്ലാമല കടവ് റിസോർട്ടിൽ ആരംഭിച്ചു. കാൽപ്പനീകതയ്ക്കുമപ്പുറം, ചുട്ടുപൊള്ളുന്ന വർത്തമാന കാല അവസ്ഥകളോട് പ്രതികരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ രചനകൾ കലാകാരന്മാരിൽ നിന്നുമുണ്ടാവണമെന്നും ചിത്രകാരൻ കൂടിയായ ഉദ്ഘാടകൻ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. ലളിത കലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷതവഹിച്ചു.ആന്റണിഫ്രാൻസിസ്കോടൻകണ്ടത്ത് ഐ.ആർ. എസ്. മുഖ്യാഥിതിയായി. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ബിനുരാജ് കലാപീഠം, ശ്രീകാന്ത് നെട്ടൂർ , ശ്രീജ പള്ളം , ബിജി ഭാസ്കർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ക്യാമ്പ് ഡിസംബർ ഇന്ന് വൈകിട്ട് 5 മണിക്ക് സമാപിക്കും. ക്യാമ്പിലെ സൃഷ്ടികൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണെന്ന് ക്യാമ്പ് ഡയറക്ടർശ്രീകാന്ത്നെട്ടൂർപറഞ്ഞു.ചിത്രവിവരണം.. രമേഷ് പറമ്പത്ത് എം എൽ എ പ്രമുഖ ചിത്രകാരി സതീ ശങ്കറിന് കേൻവാസ് കൈമാറി കേമ്പ് ഉദ്ഘാടനം ചെയ്യുന്നു