വിരമിച്ച അദ്ധ്യാപകരെ നിയമിക്കാൻ ശ്രമം മാഹി ഗവ.ഹൗസിനു മുന്നിൽ സമരത്തിന്റെ വേലിയേറ്റം നിയമന ശ്രമം തടഞ്ഞ് യൂത്ത് കോൺഗ്രസ്
മാഹി: വിരമിച്ച അദ്ധ്യാപകരെ വീണ്ടും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മാഹി ഗവ. ഹൗസിനു മുന്നിൽ സമരത്തിന്റെ വേലിയേറ്റം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
യൂത്ത് കോൺഗ്രസ്സ് നടത്തിയ കുത്തിയിരിപ്പ് പ്രതിക്ഷേധ സമരം നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി.വിനോദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു.സത്യൻ കേളോത്ത്, അലി അക്ബർ ഹാഷിം, അജയൻ.പി, ജിജേഷ് ചാമേരി, അൻസിൽ അരവിന്ദ്, സുരേഷ്.കെ, സന്ദീപ്.കെ.വി സംസാരിച്ചു. ശ്രീജേഷ്. എം.കെ സ്വാഗതവും മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു.