കൂത്തുപറമ്പ് :മൂര്യാട് മാപ്പിള എൽ പി സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ മൂന്ന് വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ അയൽക്കൂട്ട വിദ്യാലയ സദസ്സ് പരിപാടികൾ കൊണ്ട് പ്രൗഢവും പുതുമയുള്ളതുമായി. മൂര്യാട് സെൻട്രൽ യു.പി , കുഞ്ഞമ്പു സ്മാരക എൽ.പി ,മൂര്യാട് മാപ്പിള എൽ.പി.
എന്നീ വിദ്യാലയങ്ങളിലെ അദ്ധ്യാപികാദ്ധ്യാപകരും കുട്ടികളുമാണ് നൂറിന്റെ നിറവിലുള്ള മാപ്പിള എൽ.പി.സ്കൂളിൽ ഒരുമിച്ചത്.
ശതാബ്ദിയാഘോഷ സംഘാടക സമതി ചെയർമാൻ ടി.സി.മുഹമ്മദ് സദസ്സിൽ അദ്ധ്യക്ഷനായി.കൂത്തുപറമ്പ് എസ് ഐ വിനോദ് ഉദ്ഘാടനം ചെയ്ത കൂട്ടായ്മയിൽ മുദ്രപത്രം മാസിക മുഖ്യ പത്രാധിപർ വി.ഇ. കുഞ്ഞനന്തൻ മുഖ്യ ഭാഷണം നടത്തി.
സ്കൂൾ മാനേജർ സി.പി.അബ്ദുള്ള ,പൂർവ്വ വിദ്യാർത്ഥി മറിയംബീവി ,
കുഞ്ഞമ്പു സ്മാരക സ്കൂൾ ഹെഡ്മാസ്റ്റർ റനീഷ് കോട്ടയൻ ,
സെൻട്രൽ യു.പി.സ്കൂൾ എച്ച്.എം. ബേബി ആൽബർട്ട് ,
മാതൃസമിതി പ്രസിഡണ്ട് ജഹ്സിന ഒ.കെ എന്നിവർ പ്രസംഗിച്ചു
സ്കൂൾ ഹെഡ് മാസ്റ്റർ സജിത് കുമാർ കെ സ്വാഗതഭാഷണവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സലാം പി.പി. കൃതജ്ഞതാഭാഷണവും നിർവ്വഹിച്ചു.
ഉദ്ഘാടന സദസ്സിന് ശേഷം മൺവര ക്യാമ്പ് , കടലാസ് പേന നിർമ്മാണ പരിശീലനം , വിദ്യാർത്ഥികളുടെ കലാപരിപാടികളും മത്സരങ്ങളും തുടങ്ങി വ്യത്യസ്തമായ ഇനങ്ങളോടെ അയൽ ക്കൂട്ടവിദ്യാലയ സദസ്സ് സമാപിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്ന് വിദ്യാലയങ്ങൾ ഒരുമിച്ച ഒരു ദിനം എല്ലാവർക്കും പുതിയൊരനുഭവമേകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post