പാനൂർ :ലൈബ്രറി കൗൺസിൽ മൊകേരി പഞ്ചായത്ത് നേതൃസമിതിയുടെയും കൂരാറ സുഹൃജ്ജന വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സർഗോത്സവം 2023 , കൂരാറയിൽ ഡിസംബർ 10 ന് ഞായറാഴ്ച നടക്കും. കൂരാറ ഗവ.എൽ .പി. സ്കൂളിലാണ് സർഗോത്സവം നടക്കുക.സുഹൃജ്ജന വായനശാല പ്രസിഡണ്ട് കെ.കുമാരന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി സർഗോത്സവം ഉദ്ഘാടനം ചെയ്യും.ജയപ്രസാദ് എ.കെ , കെ.കെ.സുരേഷ് ബാബു , രാജേഷ് കെ എന്നിവർ പ്രസംഗിക്കും.യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.