പാനൂർ : കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാറാട് ടൗണിൽ വാട്ടർ എ ടി എം സ്ഥാപിച്ചു. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023-24 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി വി അസ്കർ അലി സ്വാഗതം പറഞ്ഞു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽ കുമാർ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എസ് പ്രദീപ് പദ്ധതി വിശദീകരണം നടത്തി. വി പി ശാന്ത, സാദിക്ക് പാറാട്, എൻ പി അനിത, പി മഹിജ, പി കെ മുഹമ്മദലി, പി പി ബാബു, റിനിൽ , മുഹമ്മദ് കൊമ്പൻ , അശോകൻ ചിറ്റക്കര , കെ സി വിഷ്ണു, മുകുന്ദൻ മാസ്റ്റർ, മൊയ്തു പത്തായത്തിൽ, അബുബക്കർ , സി സജീവൻ , ജിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.