പാനൂർ : സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ്സിന്റെ ധൂർത്തിന് എതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി 140 നിയോജകമണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസിന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജകമണ്ഡലം വിചാരണ സദസ് ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. സമൂഹത്തിലെ സാധാരണക്കാരൻ പല മേഖലകളിലും വലിയ പ്രയാസം നേരിടുമ്പോൾ സർക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽ നിന്ന് പരാതി വാങ്ങിയിട്ട് പരാതികൾ താഴെ തട്ടിൽ ഉള്ള താലൂക്ക് , മുൻസിപ്പാലിറ്റി, വില്ലേജ്, പഞ്ചായത്ത്, തുടങ്ങിയ പ്രദേശികഭരണ കേന്ദ്രങ്ങളിൽ അയച്ച് ജനങ്ങളെ വഞ്ചിക്കുന്ന നടപടിയിൽ പ്രതിഷേധിക്കാനും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ക്ഷേമ പെൻഷൻ, ജനകീയ ഹോട്ടൽ, ബിൽഡിംങ്ങ് പെർമിറ്റ്, കാരുണ്യ ബനവലന്റ് ഫണ്ട്, ഉച്ചക്കഞ്ഞി , സർവ്വീസ് മേഖലയിലെ പ്രശ്നങ്ങൾ, ആദിവാസി മേഖല , മോട്ടോർ തൊഴിലാളികൾ, വൈദ്യുത ചാർജ് , അയ്യങ്കാളി തൊഴിലുറപ്പ് , പി.എം എ വൈ , പാനൂർ താലൂക്ക് ആശുപത്രി, എന്നി വിഷയങ്ങളെ പറ്റി വിവിധ മേഖലകളിൽ പ്രയാസം അനുഭവിക്കുന്നവർ അവരുടെ പ്രയാസങ്ങൾ വിചാരണ സദസിൽ അനുഭവങ്ങൾ പറയുന്ന ചടങ്ങ് ഉണ്ടായിരിക്കും. പരിപാടി കെ. മുരളീധരൻ എം. പി ഉദ്‌ഘാടനം ചെയ്യും .മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിൽ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. യു.ഡി.എഫ് ജില്ലാ – നിയോജകമണ്ഡലം നേതാക്കൾ സംബന്ധിക്കുന്നതാണ്. പത്രസമ്മേളനത്തിൽ വി.സുരേന്ദ്രൻ മാസ്റ്റർ, പി.പി.എ സലാം , കെ.പി സാജു , പി.കെ ഷാഹുൽ ഹമീദ്, സി.ജി. തങ്കച്ചൻ , രാജേഷ് കരിയാട് എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.