മാഹി: വിരമിച്ച അദ്ധ്യാപകരെ മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും,ജനശബ്ദം മാഹിയും ഗവ: ഹൗസിന് മുന്നിൽ വിവിധ സമര മുറകൾ നടത്തി.ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ. പ്രവർത്തകർ മാഹി ഗവ: ഹൗസ് ഉപരോധിച്ചു.ഗവ: ഹാസ് ജംഗ്ഷനിലെ പോലീസ് ബാരിക്കേഡ് മറികടന്നാണ് പെൺകുട്ടികളാക്കമുള്ള പ്രവർത്തകർ ഗവ: ഹാസ് ഗേറ്റിനടുത്തെത്തി ഉപരോധിച്ചത്. അതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗവും സംഘർഷവും നടന്നു.സമരത്തെ തകർക്കാമന്നാനാണ് ഭാവമെങ്കിൽ എന്ത് വില കൊടുത്തും നേരിടുമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡണ്ട് സച്ചിനും ബ്ലോക്ക് സെക്രട്ടരി പി.സനീഷും പറഞ്ഞു. ഡിസമ്പർ17 ന് വളവിൽ കടപ്പുറത്ത് നിന്ന് കാൽനട ജാഥ മൂലക്കടവിലേക്ക് നടത്തും. 20 ന് സിവിൽ സ്റ്റേഷൻമാർച്ച് നടത്തും. ഫാസിൽ, സന്ദേശ്
നിരജ്പുത്തലം, കെ.ജി.രാഗേഷ് എന്നിവർ നേതൃത്വം നൽകി. സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർഗവ: ഹൗസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പി.പി. വിനോദ് ഉദ്ഘാടനം ചെയ്തു സത്യൻ കേളോത്ത്, അജയൻ പൂഴിയിൽ, അലി അക്ബർ ഹാഷിം. ജിജേഷ് ചാമേരി, ശ്യാംജിത്ത്, ശ്രീജേഷ്, രജിലേഷ് , സർ ഫ്രാസ് സംസാരിച്ചു.
മാഹി മേഖല സംയുക്ത റസിഡസൻസ് അസോസിയേഷൻ നടത്തിയ നിൽപ്പ് സമരം പ്രസിഡണ്ട് എം.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു.എം ശ്രീ ജയൻ ,ഷിനോജ് രാമചന്ദ്രൻ, എ.കെ.സുരേശൻ , പി.വി.ചന്ദ്രദാസ്, അനുപമ സഹദേവൻ,രസ്ന അരുൺ , ശ്യാംസുന്ദർ സംസാരിച്ചു.ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ സമരം ഇ.കെ. റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ടി.എം.സുധാകരൻ, ദാസൻകാണി, ഷൈജ പാറക്കൽ, ജസീമ മുസ്തഫ, സതീ ശങ്കർ , സോമൻ ആനന്ദ്, മഹേഷ് പന്തക്കൽ, സോമൻ മാഹി ,, ടി.എ.ലതീപ് ഷാജി പിണക്കാട്ട് സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട മുഴുവനാളുകളേയും പങ്കെടുപ്പിച്ച് കൊണ്ട് തുടർച്ചയായ പ്രക്ഷോഭമാരംഭിക്കുമെന്ന് ജനശബ്ദം പ്രസിഡണ്ട്പറഞ്ഞു .
Sign in
Sign in
Recover your password.
A password will be e-mailed to you.