മാഹി: ഭിന്നശേഷിക്കാരുടെ മാഹിയിലെ കൂട്ടായ്മയായ കരുണ അസോസിയേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശിവൻ തിരുവങ്ങാടൻ, കെ.രതി, സജീർ ചെറുകല്ലായി, ഷാജഹാൻ സംസാരിച്ചു. ഭിന്നശേഷിക്കാർ, അസോസിയേഷൻ അംഗങ്ങൾ, അംഗനവാടി ജീവനക്കാർ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കരുണ അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി യോഗത്തിൽ വിശദീകരിച്ചു.
കലാപരിപാടികളിൽ പങ്കെടുത്തവർക്ക് കരുണയുടെ ഉപഹാരങ്ങളും ഭക്ഷണവും നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post