മാഹി : കമ്യൂണിറ്റി ഡയാലിസിസ് സെന്ററിൽ നിന്നും ഡയാലിസിസ് ചെയ്യുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും അവരെ പരിചരിക്കുന്ന മെഡിക്കൽ ജീവനക്കാരും കമ്മറ്റി അംഗംങ്ങളും ചേർന്ന സംഘം ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കാലത്ത് മാഹിയിൽ നിന്നും സംഘം ബസ്സിൽ യാത്ര പുറപ്പെട്ടു തിക്കോടിക്ക് കിഴക്ക് അകള പുഴയിൽ ബോട്ടു യാത്ര തുടർന്നു പ്രകൃതി രമണീയത ആസ്വദിച്ച്, തുരുത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച ഹോട്ടലിൽ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ആഴ്ചയിൽ മുന്നു ദിവസം 4 മണിക്കൂർ നേരം ഡയാലിസിസിന് വേണ്ടി സെന്ററിലെ കിടക്കയിൽ ചിലവഴിക്കുന്ന ഈ സഹോദരങ്ങൾക്ക് ഏറെ സന്തോഷമായി. ഒപ്പം തങ്ങളും സമുഹ മുഖ്യധാരയിലെ കണ്ണികളാണ് എന്ന ബോധമുണർത്താനുമായി.