മാഹി: പുതുച്ചേരി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ വിവിധ പരിപാടികളോടെ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അധ്യക്ഷത വഹിച്ചു. കെ.ഇ.സഫിയ ഓട്ടിസം സെന്റർ പ്രിൻസിപ്പൽ എൽ.ശശികല ബോധവത്ക്കരണ ക്ലാസെടുത്തു. എം.സി.വിജില സ്വാഗതവും ഇ. ഇന്ദിര നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കരുണ അസോസിയേഷനു വേണ്ടി ശിവൻ തിരുവങ്ങാടൻ, സജീർ ചെറുകല്ലായി എന്നിവർ വിശിഷ്ടാഥിതിളെ ആദരിച്ചു.