മാഹി: അമ്യത് ഭാരത് പദ്ധതിയിൽ മാഹി റെയിൽവേ സ്റ്റേഷൻ മോടിപിടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു അഴിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യുന്നവരിലേറെയും മാഹിയുടെ സമീപ പ്രദേശങ്ങളായ അഴിയൂർ,മാഹി, ന്യൂമാഹി,ചൊക്ലി പ്രദേശങ്ങളിലുള്ളവരാണ് ഈ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് പലപ്പോഴും അവഗണിക്കപ്പെട്ട തിനാൽ വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നില്ല. അഴിയൂരിലാണെങ്കിലും വിളിപ്പാടകലെയുള്ള മാഹി യോട് തൊട്ടു കിടക്കുന്ന റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ പുതുശ്ശേരി പരിഗണനയിലാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾക്കൊള്ളിച്ചത് മാഹി സ്റ്റേഷൻ മോടി കൂടി പുതുമുഖം കൈവരിക്കുന്നതോടെ കൂടുതൽ ട്രെനുകളുടെ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് അഴിയൂർ, ന്യൂമാഹി, മാഹി നിവാസികളുടെആവശ്യം