പാനൂർ :ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികൾക്ക് സമഗ്ര ശിക്ഷാ കേരളം പാനൂർ ബി.ആർ.സിയിൽ തുടക്കമായി.ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ പാനൂർ പി.ആർ.എം സ്കൂളിൽ ഇൻക്ലുസിവ് സ്പോർട്ട്സ് നടക്കും.ഇതിന് മുന്നോടിയായി പാനൂർ ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പാനൂർ നഗരസഭാ കൗൺസിലർ പി.കെ.പ്രവീൺ ഫ്ലാഗ് ഓഫ് ചെയ്തു.പാനൂർ ഉപജില്ലയിലെ ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.പി.സി, എൻ .സി .സി, സ്കൗട്ട് ആൻ്റ് ഗൈഡ്, ജെ.ആർ.സി അംഗങ്ങൾ വിളംബര ജാഥയിൽ അണിനിരന്നു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.വി.അബ്ദുൾ മുനീർ, സുരേഷ് ബാബു, സി.കെ ബിജേഷ്, സജിത്ത് മാസ്റ്റർ, വിനോദൻ എം.പി,എന്നിവർ നേതൃത്വം നല്കി.