Latest News From Kannur

ബി.ജെ.പി. അംഗങ്ങൾ ഇറങ്ങിപ്പോയി

0

പാനൂർ:പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും ബി.ജെ.പി. അംഗങ്ങൾ ഇറങ്ങിപ്പോയി. സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളും വിവാദങ്ങൾക്ക് ഇടയായ ഓഡിയോ ടേപ്പ് സംഭാഷണവും ചർച്ച ചെയ്യവേ അംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി. തന്നെ കുറ്റവിചാരണ ചെയ്യുകയാണെന്ന് സെക്രട്ടറി പ്രതിഷേധിച്ചു . എൽ.ഡി.എഫിന്റെയും നഗരസഭാ ചെയർമാന്റേയും നിലപാടുകളെ ബി.ജെ.പി. അംഗം എം .രത്നാകരൻ വിമർശിച്ചു.
പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി നടത്തിപ്പിലുള്ള നിയമനങ്ങൾ സംബന്ധിച്ച വീഴ്ച ചൂണ്ടിക്കാണിച്ചതിൽ അദ്ധ്യക്ഷന്റെ തെറ്റായ വിശദീകരണത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്നും ബി.ജെ.പി. അംഗങ്ങളായ എം. രത്നാകരൻ ,കെ.പി. സാവിത്രി , കെ.പി.സുഖില എന്നിവർ ഇറങ്ങിപ്പോയി..

Leave A Reply

Your email address will not be published.