പാനൂർ :എംഎസ്എസ് വനിതാ വിഭാഗം കണ്ണൂർ ജില്ല കമ്മിറ്റി ഭിന്നശേഷി കോർഡിനേഷൻ ഗ്രൂപ്പുമായി ചേർന്നൊരുക്കുന്ന ഭിന്നശേഷി സമൂഹ വിവാഹം 2K23 , ഡിസംബർ 6 ന് ഞായറാഴ്ച പാനൂർ ഇഖ്റ ഖുറാൻ കോളജിൽ നടക്കും.
കെ.വി. സൂപ്പി മാസ്റ്റർ നഗർ എന്ന പേരിലുള്ള വേദിയിൽ
രാവിലെ 10 മണിക്ക് ചേരുന്ന വിവാഹ സംഗമത്തിന് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കാർമികത്വം വഹിക്കും.സ്വാഗത സംഘം ചെയർമാൻ അഡ്വ.പി.വി. സൈനുദ്ദീൻ ആമുഖ ഭാഷണം നടത്തുന്ന ചടങ്ങിൽ എംഎസ്എസ് കേരള പ്രസിഡണ്ട് ഡോ.പി.ഉണ്ണീൻ, മഹർ സമർപ്പണം നർവ്വഹിക്കും.പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ മുഖ്യാതിഥിയായി വിവാഹ ചടങ്ങിൽ പങ്കെടുക്കും.
ഉസ്താദ് റഫീഖ് സക്കരിയ്യ ഫൈസി ,വാസുദേവൻ ശാന്തി [ ഗുരുസന്നിധി ] ,
പ്രൊ. ഇ.പി. ഇമ്പിച്ചിക്കോയ , പി.കെ.ഷാഹുൽ ഹമീദ് , എം.കെ.നൗഷാദ്
എന്നിവർ പങ്കെടുക്കും.രാവിലെ 11 മണിക്ക് ,
എംഎസ്‌എസ് വനിതാ വിഭാഗം സിഡണ്ട് കെ.വി.റംലടീച്ചറുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മഹർ സദസ്സ് , ജിമി ജോൺ , സുമി ജോൺ എന്നിവർ ഉദ്ഘാടനം ചെയ്യും.കെ.പി.മോഹനൻ എം എൽ എ മുഖ്യാതിഥിയായി മഹർ സദസ്സിൽ പങ്കെടുക്കും.കെ.എം ഷാജി [മുൻ എം എൽഎ ] മുഖ്യപ്രഭാഷണം നടത്തും.
കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.ശബീനടീച്ചർ , പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.പി. ആസാദ് എന്നിവർ ഉപഹാര സമർപ്പണം നടത്തും.
ഭിന്നശേഷി കോർഡിനേഷൻ ഗ്രൂപ്പിലെ അലി പേരാവൂർ , മാമു വയനാട് എന്നിവർ ഉപഹാരം ഏറ്റുവാങ്ങും.എസ്.വി.മുഹമ്മദലി മാസ്റ്റർ മഹർ സന്ദേശം നൽകും.
എംഎസ്എസ് കണ്ണൂർ പ്രസിഡണ്ട് ബി.ടി. കുഞ്ഞു , പാനൂർ നഗരസഭ ഉപാദ്ധ്യക്ഷ പ്രീത അശോക് , മുനിസിപ്പൽ കൗൺസിലർമാരായപി.കെ. പ്രവീൺ ,കെ.കെ.സുധീർ കുമാർ ,എം. രത്നാകരൻ ,സിനിമാ – നാടക നടൻ രാജേന്ദ്രൻ തായാട്ട് എന്നിവർ ആശംസ പറയും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ നിക്കാഹ് സദസ്സിലും മഹർ സദസ്സിലും പങ്കെടുക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post