Latest News From Kannur

പാനൂർ നഗരസഭ; ഭരണ പ്രതിസന്ധി വിമർശിക്കപ്പെടുന്നു

0

പാനൂർ :പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ കൗൺസിൽ എടുത്ത തീരുമാനങ്ങളും ധാരണകളും നടപ്പിലാകാത്തതിൽ കൗൺസിൽ യോഗത്തിൽ ബഹളമയമായ ചർച്ചകൾ ഉണ്ടായി. മുൻകാല തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടാകുന്ന വെന്നും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസം ഭരണപരമായ പ്രതിസന്ധിക്ക് കാരണമാവുന്നുവെന്ന് ചെയർമാൻ ചർച്ചക്ക് മറുപടിയായി പറഞ്ഞു. ചെയർമാൻ വശം ഫയലുകൾ നിർദ്ദിഷ്ട സമയ പരിധിക്കകള്ളിൽ എത്താത്ത സ്ഥിതിയും അദ്ദേഹം എടുത്തു പറഞ്ഞു.
നടപടിക്രമത്തിൽ വീഴ്ചകൾ വരുന്നത് പൊറുക്കില്ലെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും ചെയർമാൻ കൂട്ടച്ചേർത്തു.
സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ്സിന് നഗരസഭ ഫണ്ട് അനുവദിക്കില്ല.
എം.ടി.കെ.ബാബു ,പി.കെ. പ്രവീൺ ,കെ.കെ.സുധീർ കുമാർ എം.പി. ദാസൻ ,രാജേഷ് എ എം ,എം. രത്നാകരൻ ,കെ.സീനത്ത് ടീച്ചർ ,ആവോലം ബഷീർ ,അശിഖ ജുംന,
എൻ.എ.കരീം എ.എം.പി. അയൂബ് ,അൻവർ കക്കാട് ,തുടങ്ങിയ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.മുക്കാളിക്കര 24ാം വാർഡിലെ പറമ്പിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതിൽ വാർഡ് കൗൺസിലർ സി.കെ. സജില പ്രതിഷേധിച്ചു.
വൈസ് ചെയർപേർസൺ പ്രീത അശോക് ,സ്ഥിരം സമിതി ചെയർമാൻ മാരായ
ടി.കെ.ഹനീഫ ,കെ.പി.ഹാഷിം ,ഉമൈസ തിരുവമ്പാടി ,അശിഖ ജുംന , എന്നിവർ
അതത് കമ്മിറ്റികളുടെ തീരുമാനങ്ങൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.