Latest News From Kannur

ആസ്തി രജിസ്റ്റർ പുതുക്കണം

0

പാനൂർ:പാനൂർ നഗരസഭയിൽ ആസ്തി രജിസ്റ്റർ സമഗ്രമായി പുതുക്കണമെന്ന് വിവിധ വാർഡ് കൗൺസിലർമാർ ആവശ്യപ്പെട്ടു. പല റോഡുകളും നവീകരിക്കാനും ടാർ ചെയ്യാനും മറ്റും അവ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതിനാൽ സാധിക്കുന്നില്ല. രേഖകൾ സഹിതം ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയിട്ടും ആസ്തി രജിസ്റ്റർ പുതുക്കാത്തതിനാൽ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്ത സ്ഥിതിയുണ്ടെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.