മാഹി:ഏത്പ്രതിസന്ധിയിലും ധീരതയോടെ ജീവൻ രക്ഷാപ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടത്തുവാൻ മയ്യഴിയിലെ ത്യാഗസന്നദ്ധരായ
നൂറോളം ചെറുപ്പക്കാരെ പ്രാപ്തരാക്കാൻ സാധിച്ചത് മയ്യഴിയുടെ സൗഭാഗ്യമാണെന്ന് മയ്യഴി എം എൽ എ രമേശ് പറമ്പത്ത്.ആപ്തമിത്ര ദുരന്ത നിവാരണ വളണ്ടിയർമാരുടെ ദശദിന പരിശീലന കേമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .
മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അദ്ധ്യക്ഷതവഹിച്ചു.
ശൗര്യ ചക്ര ജേതാവ് കമാണ്ടോ സുബേദാർ മനീഷ് സംസാരിച്ചു.
96 സ്ത്രീ/പുരുഷ വളണ്ടിയർമാർക്കാണ് പരിശീലനം സിദ്ധിച്ചത്. നഗരസഭാ കമ്മീഷണർ ഭാസ്ക്കരൻ,പൊലീസ് സി.ഐ.ആർ. ഷൺമുഖം സംസാരിച്ചു
ബെസ്റ്റ് വളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ഷിബിൻ, ലിസ്മി എന്നിവർക്കുംവിവിധ മത്സര വിജയികൾക്കും എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു.മുഴുവൻ വളണ്ടിയർമാർക്കും കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ അനുഭവങ്ങൾ പങ്ക് വെച്ചു.മനോജ് വളവിൽ സ്വാഗതവും, റവന്യു ഇൻസ്പക്ടർ അനീഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post