പാനൂർ : തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം ഡിസംബർ 26,27,28 തീയ്യതികളിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. 12 ഇനങ്ങളിലായി യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരങ്ങൾ. സംഘാടക സമിതി രൂപീകരണം പാനൂർ പി ആർ ലൈബ്രറി ഹാളിൽ കെ പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കൂത്തുപറമ്പ് മുനിസിപ്പൽ ചെയർമാൻ സുജാത ടീച്ചർ പാനൂർ മുനിസിപ്പൽ കൗൺസിൽ വി. കെ സുധീർ കുമാർ ഭാസ്കരൻ കൂരാറത്ത് കെ. പ്രദീപ് എന്നിവർ സംസാരിച്ചു.
ഇ. നാരായണൻ അധ്യക്ഷനായി,പവിത്രൻ മൊകേരി സ്വാഗതവും കെ ഹരിദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ പവിത്രൻ മൊകേരി കൺവീനർ നാസർ വി ചെയർമാൻ.
Sign in
Sign in
Recover your password.
A password will be e-mailed to you.