Latest News From Kannur

ഭാരത ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് നരേന്ദ്രമോദി സർക്കാർ കാലഘട്ടത്തിൽ കെ .ശ്രീകാന്ത്

0

പാനൂർ: ചരിത്രത്തിൽ ഭാരതത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ നടന്നത് നരേന്ദ്രമോദി സർക്കാറിന്റെ കാലഘട്ടത്തിൽ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപി പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനപഞ്ചായത്ത് പാനൂർ ബസ്‌സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ നടപ്പിലാക്കി. ദിശാബോധമില്ലാത്ത സർക്കാർ ആയിരുന്നു 2014ന് മുമ്പ് ഭാരതം ഭരിച്ചിരുന്നത്.ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോകാത്ത വികസനത്തിൽ നിന്ന് വികസനത്തിലേക്ക് പോകുന്ന സാഹചര്യം ഭാരതത്തിൽ ഇന്ന് ഉണ്ടായി.സാമ്പത്തിക മേഖലയിൽ ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും കുതിച്ചുയരുന്ന രാഷ്ട്രമായി മാറി.പഴയ ഭാരതം അല്ല മോദി ഭാരതം. മോദി സർക്കാർ ദീർഘ വീക്ഷണത്തോടെ പദ്ധതികൾ നടപ്പിലാക്കി പൂർത്തീകരിച്ചു വരികയാണ്.ആരോഗ്യപരിരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഭാരതത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നു. ഭാരതത്തിൽ പത്തിവിടർത്തി നിന്നിരുന്ന വിഷ സർപ്പങ്ങളെ ചവിട്ടിക്കൂട്ടി പിടിച്ചു കെട്ടുമെന്നും അവർ ഏതു മാളത്തിലൊളിച്ചാലും പുറത്തേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചടങ്ങിൽ ബിജെപി പാനൂർ ഏരിയ പ്രസിഡണ്ട് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.വി. രത്നാകരൻ, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് എം. കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സി.പി .സംഗീത ,ജില്ലാ കമ്മിറ്റി അംഗം കെ . കാർത്തിക , കെ.കെ.ചന്ദ്രൻ , മണ്ഡലം ജന: സെക്രട്ടരി വി.പി.ഷാജി, എം. രത്നാകരൻ,കെ.പി.സുഖില, കെ.പി .സാവിത്രി, കെ. പവിത്രൻ , ബിഡിജെഎസ് ജില്ലാ കമ്മിറ്റി അംഗം കെ. കെ. ചാത്തുക്കുട്ടി,സുനിൽ കണ്ടോത്ത്, ടി. നിജീഷ്, ജിനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കെ.പ്രകാശൻ സ്വാഗതവും സജീവൻ പാറേങ്ങാട്ട് നന്ദിയും പറഞ്ഞു.നേരത്തെ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

Leave A Reply

Your email address will not be published.