Latest News From Kannur

അബിഗേലിനെ ആദ്യം കണ്ടത് കോളജ് വിദ്യാര്‍ത്ഥിനികള്‍; കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍

0

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആദ്യം കാണുന്നത് കൊല്ലം എസ്എന്‍ കോളജിലെ  വിദ്യാര്‍ത്ഥിനികള്‍. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം കാണുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മഞ്ഞയും പച്ചയും നിറമുള്ള ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. ആ സ്ത്രീയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തു നിന്നാണ് അബിഗേലിനെ കണ്ടത്. പേടിച്ച് ടെന്‍ഷന്‍ അടിച്ച നിലയിലായിരുന്നു കുട്ടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Leave A Reply

Your email address will not be published.