മാഹി: മാഹിയിലെ സാമുഹ്യ സേവന തൽപരരുടെ കൂട്ടായ്മയായ ഗ്രീൻസ് കൾച്ചറൽ സെൻറർ ഫണ്ട്ശേഖരണ ഉദ്ഘാടനം ഗ്രീൻസ് കൾച്ചറൽ സെൻറർ വൈസ്പ്രസി ഡന്റ് സൈറാബാനുവിന് ഫണ്ട് നൽകി മുഖ്യ രക്ഷാധികാരി എം എ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ പ്രസിഡൻറ് ഖാലിദ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇഫ്ത്തി യാസ് സ്വാഗതം ആശംസിച്ചു. മുഹമ്മദലി ഇകെ, ജമാൽ ടികെ, എ വി അൻസാർ, അബുബക്കർ സി എ, ഹംസ ഹാജി വിഎം, സൈറാബാനു, റസിയ ടീച്ചർ, സിദ്ധിഖ് കെ പി, ശിഹാബ് ജൂബിലി, അബ്ദുൽ അസീസ് കുറ്റ്യൻറവിട എന്നിവർ പ്രസംഗിച്ചു. റഫീഖ് തയ്യുള്ളതിൽ നന്ദി രേഖപ്പെടുത്തി.