മാഹി : മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യുവരിച്ച ധീരജവാൻ മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് മയ്യഴിമേളം സ്കൂൾ കലോത്സവ നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ മാഹി പോലീസ് ഇൻസ്പെക്ടർ ഷൺമുഖം പുഷ്പാർച്ചന നടത്തിയാണ് രണ്ടാം ദിനത്തിൽ മത്സരം ആരംഭിച്ചത്. സംഘാടകസമിതി ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജീവ് പി.കെ.ശ്രീധരൻ, ശ്യാം സുന്ദർ, ഭരതൻ മാസ്റ്റർ, ടി.പി.ഷൈജിത്ത്, അലി അക്ബർ ഹാഷിം, കെ.സുമിത്ത്, രാജൻ കെ പള്ളൂർ, കെ.സുജിത്ത്, ബി.പി.മഹേന്ദ്രൻ, പി.വി.മധു എന്നിവർ സംബന്ധിച്ചു.