Latest News From Kannur

ഉദാരമതികളുടെ കാരുണ്യം തേടുന്നു

0

ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് 11ാം വാർഡിൽ താനിക്കൽ താഴ കുനിയിൽ ഗംഗാധരൻ്റെ മകളും ആറാം വാർഡിൽ തറാൽ വടക്കയിൽ സുരേഷ് കുമാറിൻ്റെ ഭാര്യയുമായ ടി.കെ.പ്രജിഷ ഗുരുതരമായ കരൾ കേൻസർ ബാധിച്ച് കോഴിക്കോട് എം.വി.ആർ കേൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. 36 വയസ്സ് മാത്രം പ്രായമുള്ള പ്രജിഷയുടെ രണ്ട് ആൺമക്കൾ ചൊക്ലി രാമവിലാസം ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ്. ഇളം പ്രായത്തിൽ തന്നെ മാരകമായ രോഗത്തിനടിമപ്പെട്ട പ്രജിഷയുടെ ചികിത്സയ്ക്ക് നാല്പത് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തികച്ചും സാധാരണക്കാരായ പ്രജിഷയുടെ കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നതല്ല.

പ്രജിഷയുടെ ചികിത്സാ സഹായത്തിനായി വടകര എം. പി. കെ. മുരളീധരൻ, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ എന്നിവർ രക്ഷാധികാരികളും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ ടീച്ചർ കൺവീനറും 11ാം വാർഡ് മെമ്പർ പി. പി. രാമകൃഷ്ണൻ ജനറൽ കൺവീനറും താനിക്കൽ രവീന്ദൻ മാസ്റ്റർ ട്രഷററുമായി പ്രജിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്ക് ചൊക്ലി ശാഖയിൽ ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്.

(KERALA STATE BANK CO OP BANK LTD
BRANCH: CHOKLI
IFSC: KSBK0001723
A/C NO.172312801200025
GOOGLE PAY NO. 7012261802).
പറക്കമുറ്റാത്ത രണ്ട് മക്കളുടെ അമ്മയായ പ്രജിഷയുടെ വിദഗ്ദ ചികിത്സയ്ക്ക് കാരുണ്യത്തിൻ്റെ ഉറവ് വറ്റാത്ത സമൂഹത്തിൻ്റെ കൈത്താങ്ങ് ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.