Latest News From Kannur

പെൻഷൻ ഭവൻ ഒരുങ്ങി; നാളെ ഉദ്ഘാടനം

0

പാനൂർ :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് യൂണിയൻ [ കെ എസ് എസ് പി യു ] മൊകേരി പാത്തിപ്പാലത്ത് നിർമ്മിച്ച പെൻഷൻ ഭവൻ ഉദ്ഘാടനം നാളെ ; നവംബർ 26 ന് ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് കെ.പി. മോഹനൻ എം.എൽ എ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും . മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടനച്ചടങ്ങിൽ കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം പി.വി.പദ്മനാഭൻ മുഖ്യഭാഷണം നടത്തും.കെ.എസ് എസ് പി യുടെ അംഗമായ ശ്രീമതി പി കെ ശൈലജ ടീച്ചറുടെ -വസന്ത ഋതുവിലെ വാടാമലരുകൾ – എന്ന കവിതാസമാഹാരം ശ്രീ കെ പി മോഹനൻ പ്രകാശനം ചെയ്യും.
ഉദ്ഘാടന കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ വി.പി.അനന്തൻ , പി മുകുന്ദൻ , പി.കെ.ശൈലജ , പി.ഗംഗാധരൻ , എം കൃഷ്ണൻ കുട്ടി , എം. ബാലൻ എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.