മാഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായ പോരാളി , പ്രഭാഷകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ കേരളം ആദരിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരമവാർഷിക ദിനത്തിൽ ചാലക്കര എം.എ എസ്.എം വായനശാല ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.പി.ഗംഗാധരൻ മാസ്റ്റർ, എം.ശ്രീജയൻ ,കെ.മോഹനൻ സംസാരിച്ചു.ചിത്രവിവരണം: സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്യുന്നു