പാനൂർ:സംസ്ഥാന സർക്കാറിന്റെ അഴിമതിക്കും ധൂർത്തിനും, എതിരെ
യു ഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കുറ്റവിചാരണ സദസ്സ് ഡിസംബർ 9 ന് പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും.
പരിപാടിയുടെ വിജയത്തിനായി ,പാനൂർ ലീഗ് ഹൗസിൽ ചേർന്ന സംഘാടക സമിതി യോഗo മുസ്ലിംലീഗ്ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്തു.യു ഡി എഫ് മണ്ഡലം ചെയർമാൻ.പി പി എ സലാം അധ്യക്ഷനായി. കൺവീനർ വി സുരേന്ദ്രൻ മാസ്റ്റർ,നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ,
സി കെ സഹജൻ, സന്തോഷ് കണ്ണംവള്ളി,സി ജി തങ്കച്ചൻ ,സി കെ മുഹമ്മദലി,ഹരിദാസ് മെകേരി,കെ പി ഹാഷിം,രാജേഷ് കരിയാട്,
ടി പി മുസ്തഫ,ബിന്ദു കെ സി,ഷിബിന,എം ടി കെ സുലൈഖ എന്നിവർ സംസാരിച്ചു. പി പി എ സലാം (ചെയർമാൻ)വി സുരേന്ദ്രൻ മാസ്റ്റർ (കൺവീനർ) പി കെ ഷാഹുൽ ഹമീദ് (ട്രഷറ റായി ) സംഘാടക സമിതി രൂപീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post