പാനൂർ :പാനൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥികളായ പാലത്തായിലെ റഫീഖ് ബിൻമൊയ്തുവിന്റെ ഹൃദയ മർമ്മരങ്ങൾ, ബിജി വി.കെയുടെ വാക്കുകളുടെ ചുംബനം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചെറുകഥാകൃത്ത് പി കെ പാറക്കടവ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
.കഥാകാരി ഡോ. എസ്.ശബ്ന . നോവലിസ്റ്റ് ജയപ്രകാശ് പാനൂർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ബാലസാഹിത്യകാരൻ രാജു കാട്ടുപുനം അധ്യക്ഷനായി.
ചടങ്ങിൽ ബാലസാഹിത്യകാരൻ പേമാനന്ദ് ചമ്പാട് രണ്ട് പുസ്തകങ്ങളെയും പരിചയപ്പെടുത്തി.രാജേഷ് കുളങ്ങര സ്വാഗതം പറഞ്ഞു. സിനിമാ നടൻ രാജേന്ദ്രൻ തായാട്ട്, പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്,അഷ്റഫ് പാലത്തായി, കെ.വി. റംല ടീച്ചർ’ ഒ.അശോക് കുമാർ, സുരേഷ് കായലോട്,, ശ്രീവൽസൻ മാസ്റ്റർ, പി.പി.സുമിഷ ടീച്ചർ എ .കെ .ആബിദ്, കെ.ടി.രാഗേഷ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post