പാനൂർ :പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിയിൽപ്പെട്ട തെക്കേ പാനൂർ നുച്ചിക്കാട് മൈതാനത്ത് നവ കേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നവംബർ 22ന് ബുധനാഴ്ച രാവിലെ 07.00 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
1) 22/11/2023 ബുധനാഴ്ച രാവിലെ 07.00 മണി മുതൽ 02.00 മണി വരെ കോഴിക്കോട് ഭാഗത്തു നിന്നും കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഞ്ഞിപ്പള്ളി, തലശ്ശേരി കതിരൂർ, കൂത്തുപറമ്പ വഴിയും,
കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൂത്തുപറമ്പ കതിരൂർ തലശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്.
2) നാദാപുരം കല്ലിക്കണ്ടി, കടവത്തൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ,മട്ടന്നൂർ വിമാനത്താവളം എന്നീ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറാട്, കുന്നോത്തുപറമ്പ, ചെറുവാഞ്ചേരി, കൂത്തുപറമ്പ വഴിയും തിരിച്ചും പോകേണ്ടതാണ്.
3) മേക്കുന്ന്, ഭാഗത്ത് നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചൊക്ലി പന്ന്യന്നൂർ, താഴെ ചമ്പാട്, കൂരാറ, മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
4)പൂക്കോം ഭാഗത്തുനിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്ന്യന്നൂർ, താഴെ ചമ്പാട്, കൂരാറ, മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്
5) കോപ്പാലം ഭാഗത്തു നിന്നും കടവത്തൂർ പാറാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്തക്കൽ, പള്ളൂർ, ചൊക്ലി, മേക്കുന്ന്, പെരിങ്ങത്തൂര് വഴിയും തിരിച്ചും പോകേണ്ടതാണ്.
6) കോപ്പാലം ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേലെചമ്പാട്, കൂരാറ, മാക്കൂൽ പീടിക, അക്കനിശ്ശേരി വഴി വഴിയും തിരിച്ചും പോകേണ്ടതാണ്
7) കൂത്തുപറമ്പ് ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ ,പാറാട്, കല്ലിക്കണ്ടി കടവത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുത്താറി പീടികയിൽ നിന്നും വരപ്ര,നിള്ളങ്ങൽ കൈവേലിക്കൽ വഴിയും പോകേണ്ടതാണ്
പോലീസ് സേനാംഗങ്ങളുടെയും MVD., SPC NCC, മറ്റു സന്നദ്ധ വളണ്ടിയർമാരുടെയും നിർദ്ദേശങ്ങൾ പാലിച്ച് അന്നേദിവസം
ഗതാഗത തടസ്സം ഉണ്ടാകാതെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് യാത്രക്കാരുൾപ്പെടെ എല്ലാവരും സഹകരിക്കണമെന്ന് പാനൂർ പോലീസ് അധികൃതർ അറിയിച്ചു.