പാനൂർ :കൂത്തുപറമ്പ് മണ്ഡലം നവകേരള സദസിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കണ്ണുർ ജില്ലാതല ചെസ് മൽസരം സംഘടിപ്പിച്ചു പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കുളിൽ 14 വയസിനും 20 വയസിനും താഴെയുള്ള വിദ്യാർത്ഥികൾക്ക് വെവ്വേറെ മൽസരം നടത്തി. കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കൗൺസിലർ പി.കെ.പ്രവീൺ അധ്യക്ഷനായി.ഇ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു കെ.സനൽ, സുഗുണേഷ് ബാബു, കെ.രാജീവൻ എന്നിവർ സംസാരിച്ചു.