Latest News From Kannur

ഇന്ത്യ പലസ്തീൻ ജനതക്കൊപ്പം നിൽക്കണം ഡോ.ഹുസൈൻ മടവൂർ

0

കടവത്തൂർ:അധിനിവേശത്തിന്നെതിരെ പൊരുതുന്ന പലസ്തീൻ ജനതയോടൊപ്പമാണ് നീതിബോധമുള്ള ആഗോള ജനതയെന്നുംഇന്ത്യയുംപലസ്തീനികളോടൊപ്പം നിൽക്കണമെന്നും കെ.എൻ.എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
കടവത്തൂർ മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബികളും മുസ്ലിംകളും യഹൂദ വിശ്വാസികൾക്കെതിരല്ല.സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിൻ്റെ അക്രമത്തെയാണ് അവർ എതിർക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. പലസ്തീൻ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള
ഗൂഢാലോചനക്കെതിരെയായിരുന്നു ഗാന്ധിജി. ബ്രിട്ടൺ ബ്രിട്ടീഷ് കാരുടെതും ഫ്രാൻസ് ഫ്രഞ്ചുകാരുടെതുമെന്ന പോലെ ഫലസ്തീൻ പലസ്തീനികളൂടെതാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നെഹ്റുവിൻ്റെ കാലത്ത് പലസ്തീൻ രാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചു.
പി. എൽ.ഒ. ചെയർമാൻ യാസിർ അറഫാത്തിനെ പലസ്തീൻ രാഷ്ട്രത്തലവൻ എന്ന പരിഗണനയിൽ ഇന്ത്യ സ്വീകരിച്ചു.ഈ നയത്തിൽ നിന്നും ഇന്ത്യ മാറുന്നത് നീതി നിഷേധവും അധിനിവേശത്തെ പ്രോത്സാഹിപ്പിക്കലുമാണെന്നും അദ്ദേഹം വിശദീകരിച്ചു. .മണ്ഡലം പ്രസിഡണ്ട് അബു പാറാട് അധ്യക്ഷ
നായി. എൻ, ഇസ്മായിൽ, ഷംസീർ കൈതേരി, നസീഫ് നല്ലൂർ, ടി. അശ്റഫ് മാസ്റ്റർ, കെ.ബഷീർ ഫാറൂഖി, കെ കെ അബ്ദുല്ല, ടി.കെ.അഹ്മദ് മാസ്റ്റർ, കെ.അബൂബക്കർ, ജാബിർ കെ.എം പ്രസംഗിച്ചു.ഷാഹിദ് മുസ്ലിം ഫാറൂഖി, സാബിഖ് പുല്ലൂർ, അലി ശാക്കിർ മുണ്ടേരി, ഉനൈസ് പാപ്പിനിശ്ശേരി, സി.എച്ച് ഇസ്മായിൽഫാറൂഖി, എൻ കെ. അഹ്മദ്മദനി വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം നടന്നവനിതാ സമ്മേളനം എം.ജിഎം സംസ്ഥാന പ്രസിഡണ്ട്സുഹ്റ മമ്പാട് ഉദ്ഘാടനം
ചെയ്തു. സി. സുബൈദ അധ്യക്ഷയായി.സക്കീനതെക്കയിൽ, എ. ആമിന ടീച്ചർ, എ.കെ. ആയിശ,ഹഫ്സ സി.പി. പ്രസംഗിച്ചു.വാഫിറ ഹന്ന മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ.എം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടരി ഇസ്ഹാഖലി കല്ലിക്കണ്ടി സമാപന പ്രസംഗം നടത്തി.

Leave A Reply

Your email address will not be published.