പാനൂർ:പരിസ്ഥിതിയെ തകർത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന കൃത്രിമ ജലപാത നിർമ്മാണ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാനൂരിൽ ഉപവാസം സംഘടിപ്പിക്കും . നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് സണ്ണി ജോസഫ് എം.എൽ.എ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഉപവാസം നടത്തുന്നത്.