Latest News From Kannur

മയ്യഴി മേളം സ്കൂൾ കലോത്സവം : ഓഫ് സ്റ്റേജ് മത്സരങ്ങൾ 19 ന് നടക്കും

0

മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ – സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ 4 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങളായ ചിത്രം, കഥ, കവിത പോസ്റ്റർ, കാർട്ടൂൺ, കളറിംങ്ങ്, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗ മത്സരങ്ങളും 19 ന് ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ വെച്ച് നടക്കും. ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനമായ19 ന് രാവിലെ 9 മണിക്ക് നടക്കുന്ന മയ്യഴി മേളത്തിന്റെ ഉദ്ഘാടനംസംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്തിന്റെ അദ്ധ്യക്ഷതയിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ നിർവ്വഹിക്കും. ചിത്രരചന മത്സരത്തിന്റെ ഉദ്ഘാടനം ചിത്രകാരി കുമാരി യാമനി നിർവ്വഹിക്കും.സ്റ്റേജ് മത്സരങ്ങൾ നവംബർ 25, 26 തീയ്യതികളിൽ പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Reply

Your email address will not be published.